അതെ , ഷൊര്‍ണൂരില്‍ കാമഭ്രാന്താല്‍ സൌമ്യ കൊല്ലപ്പെട്ടത് ഞാന്‍ കാരണമാണ് , എന്നെ കൊന്നു കളഞ്ഞേക്കുക നിങ്ങള്‍ . . .
നിങ്ങള്‍ ആരും ചിരിക്കണ്ട, നിങ്ങളുമുണ്ടായിരുന്നു എന്‍റെ കൂടെ . ..
തീവണ്ടിയില്‍ നിന്ന് അവളെ തള്ളിയിട്ടപ്പോള്‍ 'ചങ്ങല വലിക്കട്ടെ' എന്ന് അവന്‍ ചോദിച്ചപ്പോള്‍ നീയാണ് പറഞ്ഞത് , 'വേണ്ട, അവള്‍ ചത്തുപോവുകയൊന്നുമില്ല'.
ഹും , എന്നിട്ട് നിന്ന് ഇളിക്കാന്‍ നാണമാകുന്നില്ലേ?
അതെ , നമ്മള്‍ സൗമ്യയെ, നമ്മുടെ പെങ്ങളെ കൊന്നു കളഞ്ഞിരിക്കുന്നു . നമുക്കാര്‍ക്കും എന്നിട്ടും ഒരു കുലുക്കവുമില്ല , സൗമ്യ ഒന്നാമാത്തവളല്ല , നമ്മള്‍ കൊന്നു തിന്ന എത്രയോ പേരില്‍ ഒരാള്‍ മാത്രം. ഇനി എന്നാണു നാം മലയാളിക്ക് നേര് തെളിയുക , തന്‍റെ സഹോദരനോ സഹോദരിയോ മരിക്കാനിരിക്കെയും ന്യൂസ് ഹവറും കണ്ട അലവലാതി കുഞ്ഞാപ്പ , പിണറായി , ചാണ്ടി പോത്തന്മാരുടെ അണ്ണാക്കിലേക്ക് മിഴിച്ച് നോക്കാനും ഐ പി എല്ലും സ്റ്റാര്‍ സിങ്ങറും കാണാനുമുള്ള ധ്രിതിയാണ് നമുക്ക് . പോയി പണ്ടാറമടങ്ങ് , നാളെ നിന്‍റെ മോളെയും, പെണ്ണിനേയും അമ്മയെയും സഹോദരിയും കൊന്നു തിന്നും , അപ്പോഴും നീ കാണാനിരിക്കണം നിന്‍റെ ഐ പി എല്ലും സ്റ്റാര്‍ സിങ്ങറും. അപ്പോഴും നീ നിന്‍റെ . . .
ദൂരെ കേള്‍ക്കുന്നത് അവളുടെ രോദനമാണ്. നമ്മള്‍ കൊന്നു തിന്ന സൗമ്യയുടെ , കാതു കൂര്‍പ്പിക്കൂ , നിനക്ക് കേള്‍ക്കുന്നുണ്ട് , ഒരു ചെറു വിരലെങ്കിലും നീയും ഞാനും അനക്കിയോ ?
ഒന്ന് ചോദിക്കട്ടെ ,
ഞാനും നീയും ഈ സമൂഹത്തിലേതെങ്കില്‍ അവള്‍ നിന്‍റെ, എന്‍റെ ആരാണ് ?
എന്‍റെ പ്രിയപ്പെട്ട പെങ്ങന്മാരെ , ഏതു നേരവും ചാടി വീണു മാന്തിക്കീറാവുന്ന ചിലര്‍ മാന്യതയുടെ പൊന്തക്കാടുകള്‍ക്ക് പിന്നില്‍ മറഞ്ഞിരിക്കുന്നത് ഓര്‍ത്ത് വേണം നിങ്ങള്‍ ഓരോ അടിയും വെക്കാന്‍ . ആരും നിങ്ങളെ രക്ഷിക്കില്ല , ആരും . . .
നിങ്ങളെ നിങ്ങളു തന്നെ രക്ഷപ്പെടുത്തുക
ആയിരത്തൊന്നു രാവില്‍ രാജാവിനെ കഥ പറഞ്ഞു കഥ പറഞ്ഞു മയക്കി സ്ത്രീ വിമോചകയായ ഷഹറസാദിനെ നിങ്ങള്‍ മറക്കാതിരിക്കുക.
ഷഹറസാദുമാരാവുക , ഞങ്ങളോട് , നിങ്ങളുടെ ആങ്ങളമാരെന്ന് പറയുന്ന ......വരോട് പൊറുക്കാതിരിക്കുക.
3 comments:
ആണുങ്ങൾ എന്ന രീതിയിൽ കഴിയുന്നത്ര ഉത്തരവാദിത്തം പ്രകടിപ്പിക്കാൻ നമുക്കു കഴിയട്ടെ.
ഈ ചർച്ചയിൽ പങ്കെടുക്കൂ
http://www.jayanevoor1.blogspot.com/
"ഷഹറസാദുമാരാവുക" എന്നാ പ്രയോഗത്തിനോട് യോജിക്കാന്‍ ഒരു മടി.. പീഡനത്തിന്റെ പുരാതനകാല ഭാവത്തില്‍ നിന്നും ബുദ്ധികൊണ്ട് സ്വയം രക്ഷയുടെ അനശ്വര കാവ്യം രചിച്ചവള്‍ ശഹരാസാദ്...എങ്കിലും, ആയിരത്തൊന്നു രാവുകള്‍ വായിച്ച ഒരാള്‍ക്കും അതിനെ അറബി സാഹിത്യത്തിന്റെ പ്രതീകമാക്കാന്‍ കഴിയില്ല എന്നു ഞാന്‍ കരുതുന്നു..കാരണം ആയിരത്തൊന്നു രാവുകള്‍ വരച്ചിടുന്ന കഥകള്‍ ഒന്നും തന്നെ ഇസ്ലാമിക സംസ്കാരത്തിന് ചേര്‍ന്നതല്ല എന്നു ഞാന്‍ വിശ്വസിക്കുന്നു.. ലൈംഗികതയാണ് മിക്കകഥകളിലും പ്രധാന കഥാതന്തു.. ഇസ്ലാമിക സംസ്കാരം വരച്ചിടുന്ന ചട്ടകൂടുകളെ അത് നിശ്ശേഷം തള്ളി കളഞ്ഞതിനാല്‍ ആണ് ആയിരത്തൊന്നു രാവുകള്‍ ലോകശ്രദ്ധ നേടിയതെന്ന് ഞാന്‍ വിശ്വസിക്കുന്നു...
സ്വയംരക്ഷ ഉറപ്പു വരുതിയില്ലേല്‍ നമ്മള്‍ വെക്കുന്ന ഓരോ അടിയും നാശത്തിലേക്കാകാം..സൂക്ഷിക്കുക സോഹോദരിമാരെ.. പക്ഷെ സ്വയംരക്ഷക്ക് നന്മയുടെ മാര്‍ഗം സ്വീകരിക്കുക, മാന്യമായി വസ്ത്ര ധാരണം ചെയ്യുക, ധൈര്യത്തിന്റെ പേരും പറഞ്ഞു ചെന്നായ കൂട്ടങ്ങളിലേക്ക് ഇറങ്ങു മുമ്പേ രണ്ടു വട്ടം ചിന്തിക്കുക, സ്ത്രീ കായിക ബലത്തില്‍ എന്നു പുരുഷനേക്കാള്‍ ഒരു പാട് പിമ്പേ ആണെന്ന സത്യം മറക്കാതിരിക്കുക, സുരക്ഷിതത്തിന്റെ ഒരു അകലം എല്ലായിടത്തും സൂക്ഷിക്കുക....ക്രൂര രാജാക്കന്മാര്‍ അടക്കിവാണിരുന്ന, സ്ത്രീകളെ അടിച്ചമാര്‍ത്തിയിരുന്ന, ശഹരസാടുമാര്‍ ജീവിച്ച പഴയ കാലമല്ലിത്...സ്വയം രക്ഷക്ക് നമുക്ക് ഒരു പാട് മാര്‍ഗങ്ങള്‍ ഉണ്ട്, ഉപയോഗപ്പെടുത്തുക ... വനിതാദിന സ്പെഷ്യല്‍ ഇവിടെ വായിക്കുക..
Post a Comment