കോഴ വാങ്ങാതെയും സ്ഥാപനം നടത്താം
മുസ്‌ലിം നവോത്ഥാനത്തിന്റെ ഈടുവെപ്പുകള്‍ക്ക് സാക്ഷിയായ മണ്ണാണ് കൊടുങ്ങല്ലൂര്‍. കേരള മുസ്‌ലിം ചരിത്രത്തില്‍ വിദ്യാഭ്യാസ സാമൂഹ്യ രാഷ്‌ട്രീയ നവോത്ഥാനങ്ങള്‍ക്ക് ഊര്‍ജവും ഉള്‍ക്കരുത്തും നല്‍കിയ കുടുംബമാണ് മണപ്പാട്. മണപ്പാട് കുടുംബത്തിന്റെ ചരിത്രപരമായ സംഭാവനകള്‍?

നാല് തലമുറകളോളം മുസ്‌ലിം നവോത്ഥാന സംരംഭങ്ങളില്‍ കണ്ണിചേര്‍ന്ന കുടുംബമാണ് മണപ്പാട്. കൊടുങ്ങല്ലൂര്‍ പ്രദേശത്ത് നിലനിന്നിരുന്ന കുടുംബവഴക്കുകള്‍ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് നിലവില്‍ വന്ന നിഷ്‌പക്ഷ സംഘവും അതിന്റെ സ്വാധീനത്തില്‍ നിന്ന് ഉരുത്തിരിഞ്ഞ മുസ്‌ലിം ഐക്യസംഘവും (1922) മണപ്പാട്ട് കുഞ്ഞുമുഹമ്മദ് ഹാജി എന്ന നവോത്ഥാന സംരംഭകന്റെ ശ്രമഫലമാണ്. ഐക്യസംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച മണപ്പാട് തറവാട് ഐക്യസംഘത്തിലെ പണ്ഡിതന്മാര്‍ക്ക് ഒരുപാട് തവണ അഭയമേകിയിട്ടുണ്ട്. ചരിത്രത്തിന്റെ ഭാഗമായ മണപ്പാട് തറവാട് അങ്ങനെയാണ് ഐക്യവിലാസം വീട് എന്നറിയപ്പെടാന്‍ തുടങ്ങിയത്.
1938ല്‍ 32 ആളുകള്‍ ചേര്‍ന്ന് തലശ്ശേരിയില്‍ വെച്ച് മുസ്‌ലിംലീഗ് രൂപീകരിക്കുമ്പോള്‍ എന്റെ പിതാമഹന്‍ കൊച്ചുമൊയ്‌തീന്‍ ഹാജിയും അദ്ദേഹത്തിന്റെ സഹോദരനും അതില്‍ ഉള്‍പ്പെട്ടിരുന്നു. 1964ല്‍ മുസ്‌ലിം വിദ്യാഭ്യാസ രംഗത്ത് പുതിയ ഉണര്‍വായി എം ഇ എസ് രൂപീകരിക്കുന്നത് എന്റെ പിതാവ് ഡോ. പി കെ അബ്‌ദുല്‍ഗഫൂറാണ്. കേരളത്തില്‍ മുസ്‌ലിം രാഷ്‌ട്രീയ സാമൂഹ്യ വിദ്യാഭ്യാസ പരിഷ്‌കരണത്തിന്റെ നാള്‍വഴികളില്‍ മഹനീയ സേവനങ്ങള്‍കൊണ്ട് മുദ്രചാര്‍ത്തിയ മണപ്പാട് കുടുംബത്തിലെ അംഗമായതില്‍ എനിക്കഭിമാനമുണ്ട്. ഈ അഭിമാനബോധമാണ് യഥാര്‍ഥത്തില്‍ എം ഇ എസ് പോലൊരു ബൃഹദ്‌സംഘടനയുടെ അമരത്തിരിക്കാനും നയിക്കാനുമുള്ള ധൈര്യവും ആവേശവും.
കേരളത്തില്‍ മുസ്‌ലിം നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകാപരമായ നേതൃത്വം നല്‍കിയ മുസ്‌ലിം ഐക്യസംഘത്തിന്റെ തുടര്‍ച്ചയായ കേരള ജംഇയ്യത്തുല്‍ ഉലമ, കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ എന്നീ സംഘടനകള്‍ക്കിടയിലേക്ക് 1964ല്‍ എം ഇ എസ് പിറക്കാനുണ്ടായ സാഹചര്യം?
യഥാര്‍ഥത്തില്‍ മുജാഹിദ് പ്രസ്ഥാനം തുടങ്ങിവെച്ച നവോത്ഥാന സരണിയുടെ തുടര്‍ച്ചയാണ് എം ഇ എസ് ഏറ്റെടുത്തു നടത്തുന്നത്. മുസ്‌ലിം ജനതയ്‌ക്ക് അന്യംനിന്നിരുന്ന ആധുനിക വിദ്യാഭ്യാസത്തിലേക്ക് സമുദായത്തെ കൈപിടിച്ചുയര്‍ത്തിയ നവോത്ഥാന സംരംഭകര്‍ അതിനുവേണ്ട സൗകര്യങ്ങള്‍ സംവിധാനിക്കുന്നതില്‍ വേണ്ടത്ര വിജയിച്ചില്ല. ഇസ്‌ലാമിലെ മതപരമായ വിഷയങ്ങളെ സമീപിക്കുന്ന തരത്തിലല്ല ഭൗതിക വിദ്യാഭ്യാസരംഗത്തെ സമീപിക്കേണ്ടത്.
മതിയായ സ്ഥാപനങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ വിദ്യാഭ്യാസരംഗത്ത് മുസ്‌ലിം സാന്നിധ്യം ഉറപ്പുവരുത്താന്‍ കഴിയൂ എന്ന ദീര്‍ഘവീക്ഷണമാണ് യഥാര്‍ഥത്തില്‍ എം ഇ എസ് രൂപീകരിക്കാനുണ്ടായ പ്രേരണ. തിരൂരങ്ങാടി പി എസ് എം ഒ കോളെജ്, അരീക്കോട് സുല്ലമുസ്സലാം കോളെജ്, ഫാറൂഖ് കോളെജ് പോലെ മുജാഹിദ് നേതൃത്വത്തിന്റെ ശ്രമങ്ങളെയും സ്ഥാപനങ്ങളെയും വിസ്‌മരിക്കുന്നില്ല. എന്നാല്‍ വിദ്യാഭ്യാസമേഖലയെ ഒരു ബഹുജനപ്രസ്ഥാനമാക്കി മാറ്റുന്നതില്‍ നവോത്ഥാന പ്രസ്ഥാനം എത്രകണ്ട് മുന്നോട്ടുപോയി എന്നത് വിലയിരുത്തപ്പെടേണ്ടതുണ്ട്. ഈ കുറവ് നികത്തുകയാണ് എം ഇ എസ് ചെയ്‌തുവരുന്നത്. അല്ലാതെ നവോത്ഥാന പ്രസ്ഥാനത്തിന് പകരംവന്ന സംരംഭമല്ല എം ഇ എസ്. തീര്‍ച്ചയായും എം ഇ എസ്സിന് മുജാഹിദ് പ്രസ്ഥാനത്തോട് തന്നെയാണ് ആഭിമുഖ്യമുള്ളത്. 90% എം ഇ എസ് സ്ഥാപനങ്ങളിലും മലയാളത്തിലാണ് ഖുത്വ്‌ബ നിര്‍വഹിക്കുന്നത്. എം ഇ എസ്സിന്റെ മുന്‍കാല സാരഥികളായ എന്റെ പിതാവ്, എം എ അബ്‌ദുല്ല സാഹിബ്, കെ കെ അബൂബക്കര്‍ സാഹിബ് തുടങ്ങിയ പ്രമുഖരെല്ലാം മുജാഹിദുകളായിരുന്നു. പക്ഷേ, എം ഇ എസ്സിനെ അടുപ്പിച്ച് കൊണ്ടുപോകുന്നതില്‍ മുജാഹിദ് പ്രസ്ഥാനം എത്രകണ്ട് ശ്രദ്ധിച്ചിട്ടുണ്ട് എന്ന് പരിശോധിക്കപ്പെടണം.

വിദ്യാഭ്യാസരംഗത്ത് മുസ്‌ലിം സമുദായത്തിന് ശക്തിപകരാന്‍ നിലവില്‍വന്ന എം ഇ എസ് ഇന്ന് ഒരുപാട് വളര്‍ന്നിട്ടുണ്ട്. പക്ഷേ എം ഇ എസ്സിന് ഒരു ജനകീയ പ്രസ്ഥാനമാകാന്‍ കഴിഞ്ഞിട്ടില്ല. ഉന്നത ശ്രേണിയില്‍ വരുന്ന ഒരു പ്രത്യേക വിഭാഗത്തെ മാത്രമേ അത് പ്രതിനിധാനം ചെയ്യുന്നുള്ളൂ എന്നൊരു ആരോപണമുണ്ട്.
സ്ഥാപനവത്‌കരണത്തിന്റെ ആദ്യകാലങ്ങളില്‍ ഒരുപക്ഷേ ഇത്തരം ആരോപണങ്ങള്‍ ഒരു പരിധി വരെ ശരിയായിരിക്കാം. പക്ഷേ, ഇന്നും എം ഇ എസ്സിന് ജനകീയമാകാന്‍ കഴിഞ്ഞിട്ടില്ല എന്ന വിലയിരുത്തല്‍ തെറ്റാണ്. എന്റെ കാലഘട്ടത്തില്‍ എം ഇ എസ്സിന്റെ മെമ്പര്‍ഷിപ്പില്‍ കാര്യമായ വര്‍ധനവ് ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പതിനയ്യായിരത്തോളം ലൈഫ് മെമ്പര്‍മാര്‍ എം ഇ എസ്സിനുണ്ട്. എം ഇ എസ്സിലെ വിദ്യാര്‍ഥികള്‍, ഉദ്യോഗാര്‍ഥികള്‍ തുടങ്ങി നേരിട്ട് സംഘടനയുമായി ഭാഗം ചേര്‍ന്നിട്ടില്ലാത്ത വലിയൊരു വിഭാഗവും എം ഇ എസ് എന്ന ബഹുജനകൂട്ടായ്‌മയുടെ ഭാഗമാണ്. എം ഇ എസ്സിന്റെ സ്ഥാപനങ്ങളും സ്വത്തും കാണുമ്പോള്‍ അതില്‍ പ്രയാസമുള്ള ആളുകള്‍ക്ക് ഇങ്ങനെ പലതും തോന്നുന്നത് സ്വാഭാവികമാണ്. 60 വര്‍ഷക്കാലത്തെ പ്രയത്‌നത്തിന്റെ ഫലമാണ് ഈ കാണുന്ന സ്ഥാപനങ്ങളും സ്വത്തുക്കളുമത്രയും. സ്ഥാപനങ്ങളുടെ നിയന്ത്രണങ്ങള്‍ പ്രാദേശികമായി വികേന്ദ്രീകരിച്ച് സംവിധാനിച്ചതുകൊണ്ടും ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നുവന്നേക്കാം.
മുസ്‌ലിംകള്‍ സാമ്പത്തികമായി ഒട്ടും പുരോഗതി കൈവരിച്ചിട്ടില്ലാത്ത 1970 കള്‍ക്ക് മുമ്പാണ് കേരളത്തില്‍ മുസ്‌ലിം വിദ്യാഭ്യാസ സംരംഭങ്ങളും എയ്‌ഡഡ് സ്ഥാപനങ്ങളും നിലവില്‍വന്നത്. ഗള്‍ഫിന്റെ സ്വാധീനഫലമായി, സാമ്പത്തികമായി ഉന്നമനം കൈവന്ന ശേഷം മുസ്‌ലിം സമുദായത്തില്‍ വിദ്യാഭ്യാസ രംഗത്ത് വിപുലമായ പുരോഗതി ഉണ്ടായിട്ടില്ല.
യാതൊരു സംശയവും വേണ്ട, മുസ്‌ലിം സമുദായത്തിന്റെ പൂര്‍വികരായ സാത്വികരായ നേതാക്കളുടെ ദീര്‍ഘവീക്ഷണവും വിശാലമനസ്‌കതയും ഇന്ന് നമുക്ക് നഷ്‌ടപ്പെട്ടിരിക്കുന്നു. കച്ചവടമനസ്ഥിതി കൊണ്ടാണ് ഇങ്ങനെ സംഭവിച്ചിരിക്കുന്നത്. സ്വാശ്രയ മേഖലയിലെ 22 എന്‍ജിനീയറിംഗ് കോളെജുകളില്‍ എം ഇ എസ്സിന്റെ മൂന്ന് കോളെജുകളടക്കം ആറ് കോളേജുകള്‍ മാറ്റി നിര്‍ത്തിയാല്‍ ബാക്കി 16 കോളെജുകളും വ്യക്തികള്‍ നിയന്ത്രിക്കുന്ന ട്രസ്റ്റുകള്‍ക്ക് കീഴിലെ സ്ഥാപനങ്ങളാണ്. ലാഭവിഹിതം മാത്രമാണവരുടെ താല്‌പര്യം. സമുദായത്തിനെന്ത് ഉപകാരം എന്ന് നോക്കിയല്ല, തങ്ങള്‍ക്കെന്ത് കിട്ടും എന്ന് നോക്കിയാണ് സ്ഥാപനങ്ങള്‍ തുടങ്ങുന്നത്. മുസ്‌ലിം സാമുദായിക സംഘടനകള്‍ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ ആര്‍ജവം കാണിക്കണം. ക്രൈസ്‌തവരുടെയും ഹൈന്ദവരുടെയുമൊക്കെ എയ്‌ഡഡ് സ്ഥാപനങ്ങളോടാണ് എം ഇ എസ് മത്സരിക്കുന്നത്. സര്‍ക്കാര്‍ തലത്തില്‍ എയ്‌ഡഡ് സ്ഥാപനങ്ങള്‍ അനുവദിക്കാത്ത സാഹചര്യത്തില്‍ സ്വാശ്രയ സ്ഥാപനങ്ങള്‍ സ്ഥാപിക്കുക വഴി മുസ്‌ലിം കുട്ടികള്‍ക്ക് അവസരം നല്‍കുകയാണ് എം ഇ എസ് ചെയ്യുന്നത്.
ഒരു കാലത്ത് വിദ്യാഭ്യാസത്തിന് പോലും വിലക്ക് കല്‌പിച്ചിരുന്ന യാഥാസ്ഥിതികര്‍ വരെ പെരിന്തല്‍മണ്ണ പട്ടിക്കാട് എന്‍ജിനീയറിംഗ് കോളെജ് തുടങ്ങി. കാന്തപുരത്തിന്റെ ഭാഗത്തുനിന്നുപോലും വിദ്യാഭ്യാസരംഗത്ത് ശക്തമായ ചുവടുവെപ്പുകളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മുസ്‌ലിം സമുദായത്തിന് വിദ്യാഭ്യാസപരമായും സാമൂഹികമായും ദിശാബോധം പകര്‍ന്നുനല്‍കിയ നവോത്ഥാന പ്രസ്ഥാനത്തിന് തീര്‍ച്ചയായും വിദ്യാഭ്യാസ സംരംഭങ്ങളില്‍ സജീവമായ ഇടപെടലുകള്‍ നടത്താന്‍ സാധിക്കേണ്ടതുണ്ട്. ഒട്ടുമിക്ക മേഖലയിലും തിളങ്ങിനില്‍ക്കുന്ന റിസോഴ്‌സ് പേഴ്‌സണ്‍സും വിദ്യാഭ്യാസ വിചക്ഷണന്മാരും പണ്ഡിതന്മാരും ഉള്‍ക്കൊള്ളുന്ന നവോത്ഥാന പ്രസ്ഥാനത്തിന് വിദ്യാഭ്യാസരംഗത്ത് ഇടംപിടിക്കാന്‍ കഴിയാതെ പോയിക്കൂടാ. കേരളത്തിലെ മുസ്‌ലിം മതസംഘടനകള്‍ വേണ്ടതിലധികം പോസ്റ്ററുകളും ലഘുലേഖകളും സമ്മേളനങ്ങളും കൊടിയും ജാഥയുമൊക്കെയായി പരസ്‌പരം മത്സരിക്കുകയാണിന്ന്. നിറഞ്ഞുനില്‌ക്കുന്ന സംഘടനാ സങ്കുചിതത്വം ഒഴിവാക്കി വിദ്യാഭ്യാസരംഗത്ത് കൂടുതല്‍ ശ്രദ്ധപതിപ്പിക്കാന്‍ ഒരുങ്ങണം. മതസംഘടനകള്‍ വിദ്യാഭ്യാസ മുന്നേറ്റത്തിന് നേതൃത്വം നല്‍കുമ്പോള്‍ സമൂഹത്തിന് താല്‌പര്യമുണ്ടാകും. എം ഇ എസ് നേരിടുന്ന പരിമിതികളെ മറികടക്കാനും മതസംഘടനകള്‍ക്ക് സാധിക്കും.
കേരളത്തില്‍ ന്യൂനപക്ഷ വിദ്യാഭ്യാസ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടാത്ത അവസ്ഥ നിലനില്‌ക്കുകയാണ്. വിദ്യാഭ്യാസരംഗത്ത് ഏറെ മുന്നേറ്റങ്ങള്‍ നടത്തിയ എം ഇ എസ്സിന് മുസ്‌ലിംകളിലെ സാധാരണക്കാരനെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ? സ്വന്തം സ്ഥാപനങ്ങളില്‍ സമുദായത്തിന് അര്‍ഹമായ സംവരണമോ സാമ്പത്തിക സഹായമോ നല്‍കാന്‍ കഴിഞ്ഞിട്ടുണ്ടോ?
മുസ്‌ലിം വിദ്യാഭ്യാസരംഗത്ത് അര്‍ഹമായത് ചെയ്യാന്‍ എം ഇ എസ്സിന് കഴിഞ്ഞിട്ടുണ്ട്. എം ഇ എസ്സിന്റെ പ്രൊഫഷണല്‍ കേളെജുകളില്‍ എത്രയോ പാവപ്പെട്ട മുസ്‌ലിം വിദ്യാര്‍ഥികള്‍ കുറഞ്ഞ ഫീസിലും സ്‌കോളര്‍ഷിപ്പോടു കൂടിയും പഠിക്കുന്നുണ്ട്. എം ഇ എസ്സിന്റെ സ്ഥാപനങ്ങള്‍ കൂടുതലും തെക്കന്‍ ജില്ലകളിലാണുള്ളത്. തെക്കന്‍ കേരളത്തില്‍ മുസ്‌ലിം ജനസംഖ്യ മലബാറിനെ അപേക്ഷിച്ച് വളരെ കുറവാണ്. മലപ്പുറം ജില്ലയിലെ ഓര്‍ക്കാട്ടിരിയിലെ ആയിരത്തിലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന എം ഇ എസ് സ്‌കൂളില്‍ 99 ശതമാനവും മുസ്‌ലിംകളാണ്. ഉദ്യോഗസ്ഥരെ നിയമിക്കുമ്പോള്‍ 65 ശതമാനം മുസ്‌ലിം പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് കര്‍ശനമായ നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുകയാണ്.
മാനേജ്‌മെന്റ് സ്ഥാപനങ്ങളുടെ നടത്തിപ്പ് അത്ര സുഖകരമായ ഒന്നല്ല. അതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ കാരണം തുടക്കത്തിലൊക്കെ ഉദ്യോഗാര്‍ഥികളില്‍ നിന്നും വിദ്യാര്‍ഥികളില്‍ നിന്നും പണം കൈപ്പറ്റാന്‍ നിര്‍ബന്ധിതരായിട്ടുണ്ട്. പക്ഷേ, ഇപ്പോള്‍ ഉദ്യോഗാര്‍ഥികളില്‍ നിന്നും പണം പറ്റുന്നത് ഒഴിവാക്കാന്‍ നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുകയാണ്. വിദ്യാഭ്യാസരംഗത്തെ ഇത്തരം പണമിടപാടുകള്‍ ഒഴിവാക്കപ്പെടേണ്ടതു തന്നെയാണ്. അതിന് മാനേജ്‌മെന്റുകള്‍ ധൈര്യം കാണിക്കണം. കോഴവിമുക്ത സ്ഥാപനങ്ങള്‍ തുടങ്ങാന്‍ ഇവിടെയുള്ള മുസ്‌ലിം സംഘടനകള്‍ മുന്നോട്ടുവരട്ടെ.
സര്‍ക്കാറുകള്‍ നിയമിച്ച വിവിധ കമ്മീഷനുകള്‍ പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹ്യപദവി ദയനീയമാണെന്ന് വിലയിരുത്തുമ്പോഴും സംവരണ സമുദായങ്ങള്‍ അവഗണിക്കപ്പെടുന്നു. കേരളത്തില്‍ 26% ജനസംഖ്യയുള്ള മുസ്‌ലിംകള്‍ക്ക് 10% മാത്രമാണ് പ്രാതിനിധ്യമുള്ളത്.
കേരളത്തില്‍ തൊഴില്‍ സംവരണം മാത്രമാണ് നിലവിലുള്ളത്. അതില്‍ തന്നെ ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്. വിസ്‌മരിച്ചുകൂടാത്ത ഒരു സംഗതി, സര്‍ക്കാര്‍, എയ്‌ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ റിസര്‍വേഷന്‍ ഇല്ല എന്നതാണ്. സ്വാശ്രയ കോളെജുകളുടെ കാര്യത്തില്‍ മാത്രമാണ് നിലവില്‍ റിസര്‍വേഷന്‍ ഉള്ളത്. എയ്‌ഡഡ് മേഖലയിലെ ഭൂരിഭാഗം സ്ഥാപനങ്ങളും ക്രൈസ്‌തവരുടേതും മുന്നാക്ക ഹൈന്ദവരുടേതുമാണ്. അതുകൊണ്ട് ആ സ്ഥാപനങ്ങളിലൊന്നും മുസ്‌ലിംകള്‍ക്കോ പിന്നാക്ക വിഭാഗങ്ങള്‍ക്കോ റിസര്‍വേഷന്‍ അസാധ്യമാണ്.
കേവലം എത്ര ശതമാനം റിസര്‍വേഷന്‍ എന്നതിലുപരി എത്ര ശതമാനം സ്ഥാപനങ്ങള്‍ എന്ന് പരിശോധിക്കണം. 13% മാത്രമുള്ള ക്രൈസ്‌തവര്‍ക്ക് 75% സീറ്റും 26% ഉള്ള മുസ്‌ലിമിന് 20% സീറ്റും 13% ഉള്ള നായന്മാര്‍ക്ക് 24 ശതമാനം സീറ്റും 22% വരുന്ന ഈഴവര്‍ക്ക് 16% സീറ്റുമാണ് എയ്‌ഡഡ് മേഖലയില്‍ നിലവിലുള്ളത്. ഓരോ സമുദായത്തിനുമുള്ള സ്ഥാപനങ്ങളുടെ കണക്കനുസരിച്ചാണിത്. ജനസംഖ്യാനുപാതികമായി എയ്‌ഡഡ് മേഖലയില്‍ സംവരണം നടപ്പില്‍ വരുത്തണം. അല്ലാത്തിടത്തോളം കാലം ഒരു തരത്തിലുമുള്ള സാമൂഹ്യനീതിയും നടപ്പില്‍ വരികയില്ല. ജനസംഖ്യാനുപാതികമായി എയ്‌ഡഡ് സ്ഥാപനങ്ങളാണ് പിന്നാക്കക്കാര്‍ക്ക് വേണ്ടത്.
പിന്നാക്ക സമുദായങ്ങള്‍ സംവരണത്തിലൂടെ മുന്നാക്കമായി എന്നാണ് കോടതിയുടെ പുതിയ നിരീക്ഷണം.
അര്‍ഹമായ പ്രാതിനിധ്യം പോലും അനുഭവിക്കാത്തവരാണ് ഇന്ത്യയിലെ പിന്നാക്കക്കാര്‍. ഇതറിയാത്തവരല്ല കോടതിയുടെ തലപ്പത്തിരിക്കുന്നവര്‍. ഭരണഘടനാവിരുദ്ധമായ പ്രസ്‌താവനയാണ് കോടതിയുടേത്. ഗോപാല്‍ സിംഗ് കമ്മീഷന്‍, മണ്ഡല്‍ കമ്മീഷന്‍, രജീന്ദര്‍ സച്ചാര്‍ കമ്മീഷന്‍, രംഗനാഥ മിശ്ര കമ്മീഷന്‍, നരേന്ദ്രന്‍ കമ്മീഷന്‍ തുടങ്ങി വിവിധ ഘട്ടങ്ങളില്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷനുകള്‍ പുറത്തുവിട്ട വസ്‌തുതകള്‍ നിഷേധിക്കാന്‍ കോടതിക്ക് കഴിയില്ല. പട്ടികജാതി പട്ടികവര്‍ഗക്കാരും ഏറെ മുന്നോട്ടു പോയിട്ടുണ്ടെന്നാണ് കോടതിയുടെ നിരീക്ഷണം!~ഒരു ലക്ഷം അധ്യാപകരുള്ളിടത്ത് 300ല്‍ താഴെ മാത്രം പ്രാതിനിധ്യമുള്ള ഇക്കൂട്ടരെങ്ങനെയാണ് മുന്നാക്കമാവുക? എക്കാലത്തും സംവരണത്തിന്റെ ആനുകൂല്യം പറ്റിക്കഴിയുക നമ്മുടെ ലക്ഷ്യമല്ല. 26% ജനസംഖ്യയുള്ള മുസ്‌ലിം സമുദായത്തില്‍ 8% ഗ്രാജ്വേറ്റ്‌സ് മാത്രമാണുള്ളത്. അങ്ങനെ വരുമ്പോള്‍ അതില്‍ എന്തോ അപാകത ഇല്ലേ?
13% മാത്രം ജനസംഖ്യയുള്ള നായന്മാര്‍ക്കും ക്രൈസ്‌തവര്‍ക്കും വിലപേശാനും വിജയിക്കാനും സാധിക്കുന്നു. കേരളത്തില്‍ ജനസംഖ്യയുടെ 26% ഉള്ള മുസ്‌ലിംകള്‍ക്ക് വിലപേശല്‍ ശക്തിയായി വളരാന്‍ കഴിയാതെ പോകുന്നു.
മുസ്‌ലിം സമുദായത്തിന്റെ ബാര്‍ഗയ്‌നിംഗ് വിജയം കാണണമെങ്കില്‍ രാഷ്‌ട്രീയ നിലപാടില്‍ പുതിയൊരു ബദല്‍ പരീക്ഷണത്തെക്കുറിച്ച് ആലോചിക്കാന്‍ മുസ്‌ലിംകള്‍ക്ക് കഴിയണം. ഇടതുപക്ഷത്ത് നിന്ന് മുസ്‌ലിംകള്‍ക്ക് അര്‍ഹമായ ആനുകൂല്യം പ്രതീക്ഷിക്കുന്നത് പോഴത്തമാണ്. ഇടതുപക്ഷത്തെ പിന്‍താങ്ങുന്ന ഐ എന്‍ എല്ലിന് ഇതുവരെ ഇടതുമുന്നണിയുടെ ഭാഗം ചേരാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ പി ജെ ജോസഫിനും പാര്‍ട്ടിക്കും അതിന് കഴിഞ്ഞു. മുസ്‌ലിം സമുദായത്തിന് കാര്യമായ സേവനങ്ങള്‍ നല്‌കിയതുകൊണ്ട് മുസ്‌ലിംവോട്ടുകള്‍ ഇടതുപാളയത്തിലേക്ക് കൊണ്ടുവരാന്‍ കഴിയില്ലെന്ന് ബോധ്യമുള്ളതുകൊണ്ടു തന്നെ ഇടതുപക്ഷത്തു നിന്നും കാര്യമായ ആനുകൂല്യങ്ങള്‍ പ്രതീക്ഷിക്കുക വയ്യ. മുസ്‌ലിംലീഗ് ഉള്‍ക്കൊള്ളുന്ന യു ഡി എഫും മുസ്‌ലിംകള്‍ക്ക് ന്യായമായ ആനുകൂല്യങ്ങള്‍ വകവെച്ചുതരുന്നതില്‍ പരാജയമാണ്. ഇടതുപക്ഷത്തിനും വലതുപക്ഷത്തിനും വീതിച്ചുനല്‌കാതെ മുസ്‌ലിം പ്രബുദ്ധ സംഘടനകളുടെ വോട്ടുകള്‍ ബദല്‍ സംവിധാനമൊരുക്കി ഏകോപിപ്പിക്കുക മാത്രമാണ് വിലപേശല്‍ ശക്തിയാകാനുള്ള പോംവഴി.
മുസ്‌ലിംലീഗുമായി അനിഷേധ്യബന്ധമുള്ള സംഘടനയാണ് എം ഇ എസ്. എന്നാല്‍ എം ഇ എസ്സിനെ ഇടതുപക്ഷ സഹയാത്രികരായി പലരും വിലയിരുത്തിയിട്ടുണ്ട്.
അത് ശരിയല്ല. എം ഇ എസ്സും ഡോ. ഹുസൈന്‍ മടവൂരും സി പി ഉമര്‍ സുല്ലമിയുമൊക്കെ നേതൃത്വംനല്‌കുന്ന മുജാഹിദ് പ്രസ്ഥാനവും ഇടതുപക്ഷ സഹയാത്രികരെന്ന് ആരോപിക്കപ്പെടുന്നത് വാസ്‌തവവിരുദ്ധമാണ്. അന്ധമായ രാഷ്‌ട്രീയ വിധേയത്വത്തിനും ശത്രുതയ്‌ക്കുമുപരി പ്രശ്‌നാധിഷ്‌ഠിത സമീപനം എന്ന ആശയത്തെ എന്തിന് എതിര്‍ക്കണം? ഉദാഹരണമായി, ഏകജാലക സംവിധാനം ഇടതുപക്ഷത്തിന്റെ വളരെ ശാസ്‌ത്രീയമായ കാല്‍വെപ്പാണ്. അതിനെ അംഗീകരിക്കുന്നത് കൊണ്ടെങ്ങനെയാണ് ഇടതുപക്ഷ സഹയാത്രികരാവുന്നത്? സര്‍ക്കാര്‍ നിയോഗിച്ച പാലോളി കമ്മിറ്റിയില്‍ സഹകരിക്കുന്നത് എങ്ങനെയാണ് ഇടതുപക്ഷ സഹയാത്രികനാകുന്നതിന് കാരണമാവുക? ഹജ്ജ് കമ്മിറ്റിയിലും വഖഫ്‌ബോര്‍ഡിലും പ്രാതിനിധ്യമുള്ളതുകൊണ്ട് ഇടതുപക്ഷ സഹയാത്രികരാകുമോ? നമ്മുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള വേദികള്‍ നഷ്‌ടപ്പെടുത്തുന്നതില്‍ അര്‍ഥമില്ല. എം ഇ എസ്സിന്റെ നിലപാട് സമദൂരസിദ്ധാന്തമല്ല. സമ അടുപ്പസിദ്ധാന്തമാണ്.
മുസ്‌ലിംകളെ അപരവത്‌കരിക്കാനും അരികുവത്‌കരിക്കാനുമുള്ള ശ്രമങ്ങള്‍ ആഗോളതലത്തില്‍ ശക്തമാണ്. തീവ്രവാദത്തിന്റെ പേരിലുള്ള മുസ്‌ലിംവേട്ടയുടെ മര്‍മം എന്താണ്?
മുസ്‌ലിംലോകം നാള്‍ക്കുനാള്‍ കൈവരിച്ചുകൊണ്ടിരിക്കുന്ന പുരോഗതിയെ തടയുക തന്നെയാണ് ഇത്തരം ഗൂഢലക്ഷ്യങ്ങളുടെ പിറകിലുള്ളത്. ലൗജിഹാദ് വിവാദവും കോടതി നടത്തിയ പരാമര്‍ശങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന ഫാസിസ്റ്റ് അജണ്ടകളും വ്യക്തമാണ്. ആര്‍ എസ് എസ്സിന്റെ അജണ്ടകള്‍ക്ക് വെള്ളപൂശുന്ന നയം മുസ്‌ലിംവിരുദ്ധതയുടെ ഭാഗം തന്നെയാണ്. പ്രവീണ്‍ തൊഗാഡിയക്കും അശോക് സിംഗാളിനും യഥേഷ്‌ടം വിലസാം. അവരാരും ചാരന്മാരല്ല. മുസ്‌ലിം വ്യക്തികളെയും നേതാക്കളെയും തെരഞ്ഞുപിടിച്ച് തീവ്രവാദത്തിന്റെ അപ്പോസ്‌തലന്മാരാക്കാനുള്ള ശ്രമം ഗൂഢമാണ്. സംഘടനാവല്‌കരിക്കുകയോ സംഘബോധം അനുഭവിക്കുകയോ ചെയ്‌തിട്ടില്ലാത്ത പാര്‍ശ്വവല്‍കൃത മുസ്‌ലിം സാധാരണ ജനതയെ ഗുജറാത്ത് നരഹത്യയും ബാബ്‌രിപ്പള്ളി പ്രശ്‌നവും വൈകാരികമായി തന്നെയാരിക്കും ബാധിച്ചിട്ടുണ്ടാവുക. എന്‍ ഡി എഫ് പോലുള്ള സംഘടനകള്‍ ഉപയോഗപ്പെടുത്തിയതും ഈ സാധുക്കളെയാണ്. മുസ്‌ലിം പുരോഗമന സംഘടനകള്‍ തീവ്രവാദത്തിനെതിരെ പ്രസംഗിച്ച് പ്രസംഗിച്ച് മുസ്‌ലിംകളെ മുഴുവന്‍ തീവ്രവാദികളാക്കി ചിത്രീകരിക്കാനിടവരുത്തരുത്.
ജസ്വന്ത്‌സിംഗിന്റെ ജിന്ന പുസ്‌തകം വിവാദമായപ്പോള്‍ എം ഇ എസ് ജിന്ന സെമിനാര്‍ സംഘടിപ്പിച്ചു. മറ്റു മുസ്‌ലിം സംഘടനകളൊന്നും അതിനു ശ്രമിച്ചുകണ്ടില്ല. ഇന്ത്യാ വിഭജനത്തിന്റെ ഉത്തരവാദിത്തം ജിന്നയില്‍ മാത്രം കെട്ടിവെക്കുന്നതില്‍ എം ഇ എസ് യോജിക്കുന്നില്ല. നെഹ്‌റുവിനും ഗാന്ധിജിക്കും പട്ടേലിനുമൊക്കെയുള്ള പങ്ക് തന്നെയാണ് ജിന്നയ്‌ക്കുമുള്ളത്.
ശരീഅത്ത് വിവാദകാലത്ത് എം ഇ എസ് `മോഡേണിസ്റ്റു'കളായി ചിത്രീകരിക്കപ്പെട്ടിരുന്നു. മതത്തെകാലത്തിനൊപ്പിച്ച് പരിഷ്‌കരിക്കാന്‍ തുനിയുന്നവര്‍ എന്ന അര്‍ഥത്തില്‍.
തീര്‍ത്തും അനാവശ്യവും തെറ്റിദ്ധാരണാജനകവുമായ ഒരു ആരോപണമായിരുന്നു അത്. കോമണ്‍ സിവില്‍കോഡുമായി ബന്ധപ്പെട്ട് എം ഇ എസ്സിന്റെ ജേര്‍ണലില്‍ വന്ന എഡിറ്റോറിയലാണ് വിവാദത്തിന്റെ ഹേതു. എം ഇ എസ്സിന്റെ വളര്‍ച്ചയില്‍ യാഥാസ്ഥിതികര്‍ക്കുള്ള അസൂയയാണ് പ്രശ്‌നത്തിന്റെ അടിസ്ഥാനം. യാഥാസ്ഥിതികര്‍ എം ഇ എസ്സിനെ അടിക്കാനുള്ള ഒരു വടി തപ്പി നടക്കുന്ന കാലമായിരുന്നു അത്.
പൊതു പ്രശ്‌നങ്ങളില്‍ മുസ്‌ലിം ശബ്‌ദം ഏകീകരിക്കപ്പെട്ടെങ്കില്‍ മാത്രമേ അവകാശങ്ങള്‍ നേടിയെടുക്കുന്നതില്‍ സമുദായത്തിന് വിജയിക്കാനാകൂ. എം ഇ എസ്സിന് എന്താണ് നിര്‍ദേശിക്കാനുള്ളത്?
മുസ്‌ലിം സംഘടനകളെ ഒന്നിച്ച് നിര്‍ത്തുന്നതില്‍ എം ഇ എസ് പരമാവധി അതിന്റെ റോള്‍ നിര്‍വഹിക്കുന്നുണ്ട്. സമഅടുപ്പ സിദ്ധാന്തമാണ് എം ഇ എസ് മുന്നോട്ടുവെക്കുന്നത്. വിവാഹ രജിസ്‌ട്രേഷന്‍ മഹല്ല് കമ്മിറ്റികളെ അധികാരപ്പെടുത്തിക്കൊണ്ടുള്ള ചര്‍ച്ചകള്‍ നടന്നപ്പോള്‍ യോജിച്ച ഒരു നീക്കത്തിനു വേണ്ടി മുന്‍കൈ എടുക്കാന്‍ എം ഇ എസ്സിന് സാധിച്ചു. മുസ്‌ലിം ഐക്യത്തിനു വേണ്ടി നിലവില്‍ വന്ന സൗഹൃദവേദി പരാജയമായിരുന്നു. ഇത്തരം വേദികളില്‍ സംഘടനകള്‍ക്കായിരിക്കണം പ്രാതിനിധ്യം. പണക്കാര്‍ നിറഞ്ഞുനില്‌ക്കുന്ന വേദികളല്ല ഉണ്ടാകേണ്ടത്. മുസ്‌ലിം സംഘടനകളുടെ ഏറ്റവും വലിയ പ്രയാസവും പണക്കാരാണ്. മതസംഘടനകളെ പണക്കാര്‍ ഭരിക്കുന്ന സ്ഥിതി ഗുണകരമല്ല.
മതപരമായ വിഷയങ്ങളില്‍ യോജിപ്പിന്റെ മേഖലകള്‍ തേടാന്‍ മുന്‍കൈ എടുക്കേണ്ടത് മതസംഘടനകള്‍ തന്നെയാകണം. വിദ്യാഭ്യാസ സംവരണ പ്രശ്‌നങ്ങളില്‍ നേതൃത്വം നല്‌കാന്‍ എം ഇ എസ്സിനു കഴിയും. വിശാലമായ മുസ്‌ലിം രാഷ്‌ട്രീയത്തിന്റെ സാധ്യതകളെ കോര്‍ത്തിണക്കാന്‍ മുസ്‌ലിംലീഗിനും കഴിയേണ്ടതുണ്ട്.

No comments:
Post a Comment