മുകളില്‍,
ബേക്കറിയിലെ ചില്ല് ഭരണിയില്‍ കണ്ട
ബേക്കറിയിലെ ചില്ല് ഭരണിയില്‍ കണ്ട
ജിലേബിയുടെ കൊതിപ്പിക്കുന്ന നിറം.
പിന്നെ,
വഴിയില്‍ കളഞ്ഞുകിട്ടിയ പൊതിച്ചോറില്‍
എന്‍റെ വിഹിതമൊറ്റ വറ്റിന്‍റെ വെള്ള.
നടുവില്‍,
ഒരിക്കല്‍ കിനാവില്‍ വന്നുപോയ
മുഖമില്ലാത്ത അമ്മയുടെ സാരിയിലെ നീലപൂവ്.
ഒടുവില്‍,
വീഴ്ത്തി മുട്ടുപൊട്ടിച്ച സിമന്ടു സ്ലാബ്ലിലെ
വഴുക്കലിന്‍റെ പച്ച.
എന്നാലും,
പിന്നെയും പിന്നെയും നോക്കുമ്പോള്‍
എന്തോ ഒരു ഇത്. . .
ചിരിച്ചു ചിരിച്ചു സ്കൂളില്‍ പോയ
ആ കുട്ടീന്‍റെ കയ്യിലും ഇതുപോലൊന്നായിരുന്നില്ലേ . . .
അപ്പോ, ഞാനും . . . ഓനും . . .
No comments:
Post a Comment