സ്കൂളില്‍ നിന്നും ലഭിച്ച തേക്കിന്‍തൈ വച്ചുപിടിപ്പിച്ച് , വെള്ളമൊഴിച്ച് വന്ന മകന്‍റെ മുഖത്തെ സന്തോഷം കണ്ടു അമ്മ ചോദിച്ചു,
"എന്താ മോനേ ഇത്ര സന്തോഷം . . ."
"അമ്മാ , ഞാനൊരു മരം നട്ടു."
മകന്‍റെ പരിസ്ഥിതി ബോധത്തില്‍ , സാമൂഹിക പ്രതിബദ്ധതയില്‍ ഊറ്റംകൊള്ളാന്‍ വെമ്പിയ അമ്മയുടെ മനസ്സിനെ സ്തംഭിപ്പിച്ചുകൊണ്ട് അവന്‍ തുടര്‍ന്നു,
"അമ്മാ, വര്‍ഷങ്ങള്‍ കുറേ കഴിഞ്ഞാല്‍ ഈ മരം വലുതായി , പടര്‍ന്നു പന്തലിക്കും . അങ്ങനെ വളര്‍ന്ന് വളര്‍ന്ന് . . . ഞാനും വലുതാകുമ്പോള്‍ ഇത് വെട്ടിമുറിച്ച് വില്‍ക്കും . നല്ലപൈസ കിട്ടും. അല്ലേ അമ്മാ . . ."
No comments:
Post a Comment